ad
Deshabhimani

ഡൽഹി വിമാനത്താവളത്തിൽ അപകടം; വിമാനങ്ങൾ കൂട്ടിയിടിച്ചു

Akasa Air Spice Jet Collide

ആകാശ് എയറിന്‍റെയും സ്പൈസ് ജെറ്റിന്‍റെയും ചിറകുകള്‍ കൂട്ടിയിടിച്ചപ്പോള്‍ | Screengrab

വെബ് ഡെസ്ക്

Published on Apr 16, 2026, 05:05 PM | 1 min read

ന്യൂഡൽഹി: ഡൽ‌ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകൾ തമ്മിലിടിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല.


ഹൈദരാബാദിലേക്ക് യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു ആകാശ എയർ. ഈ സമയത്ത് അതേ പാർക്കിങ് ബേയിലേക്ക് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ എല്ലാം പുറത്തിറക്കി സുരക്ഷിതരാക്കി.


സ്പൈസ് ജെറ്റ് വിമാനത്തിന്റെ ഒരുഭാ​ഗം ഒടിഞ്ഞിട്ടുണ്ട്. യാത്രക്കാരെ മറ്റൊരുവിമാനത്തിൽ ഹൈദരാബാദിലേക്ക് പോകാനുള്ള സംവിധാനം ഒരുക്കിയെന്ന് ആകാശ എയർ അറിയിച്ചു. ഇരുവിമാനങ്ങളും അറ്റകുറ്റപ്പണികൾക്കായി മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home