Deshabhimani

print edition കസ്റ്റഡിയിലെടുത്ത്‌ 
24 മണിക്കൂറിനകം
മജിസ്‌ട്രേട്ടിന്‌ മുന്നിൽ 
ഹാജരാക്കണം

supreme Court
വെബ് ഡെസ്ക്

Published on Nov 06, 2026, 01:22 AM | 1 min read

ന്യൂഡൽഹി: കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ 24 മണിക്കൂറിനകം മജിസ്‌ട്രേട്ടിനുമുന്നിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി. ഒ‍ൗദ്യോഗിക അറസ്റ്റ്‌ രേഖപ്പെടുത്തി 24 മണിക്കൂറിനകം ഹാജരാക്കിയാൽ മതിയെന്ന കാഴ്‌ചപ്പാട്‌ ഭരണഘടനയ്‌ക്കും ബിഎൻഎസ്‌എസ്‌ വ്യവസ്ഥയ്‌ക്കും വിരുദ്ധമാണെന്ന്‌ ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്‌ ചന്ദൂർക്കർ എന്നിവർ ഉത്തരവിൽ പറഞ്ഞു.


അറസ്റ്റ്‌ രേഖപ്പെടുത്തുംമുന്പുള്ള കസ്റ്റഡി കാലയളവ്‌ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കേണ്ട 24 മണിക്കൂർ സമയപരിധിക്ക്‌ പുറത്താണെന്ന കേരളം, ഒഡിഷ, മദ്രാസ്‌ ഹൈക്കോടതി വിധികളെയും ബെഞ്ച്‌ തള്ളി. കസ്റ്റഡിയിലെടുത്ത്‌ പിറ്റേന്നുമാത്രം അറസ്റ്റ്‌ രേഖപ്പെടുത്തിയ ത്രിപുര സ്വദേശിയെ വിട്ടയക്കാൻ ഉത്തരവിടുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.


ദൗർഭാഗ്യകരമായ കസ്റ്റഡി പീഡനങ്ങൾകൂടി കണക്കിലെടുത്താണ്‌ നിർണായക ഉത്തരവ്‌. ഇതോടെ 24 മണിക്കൂർ കസ്റ്റഡി കാലയളവ് പൊലീസിന്റെ നിയമപരമായ അവകാശമല്ലാതാകും. തടങ്കലും അറസ്റ്റും തമ്മിൽ കൃത്രിമ വേർതിരിവ്‌ സൃഷ്‌ടിക്കുന്നത്‌ അനുവദിക്കാനാകില്ല. മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കാതെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വച്ചാൽ ഉടൻ മോചിപ്പിക്കണം. മജിസ്‌ട്രേട്ട് കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ്‌ സമയപരിധിയിൽനിന്ന്‌ ഒഴിവാക്കപ്പെടുന്നത്‌. 24 മണിക്കൂറിനകം തടങ്കൽ നിയമപരമാകണം. അല്ലെന്ന്‌ ബോധ്യപ്പെട്ടാൽ മജിസ്‌ട്രേറ്റിന്‌ റിമാൻഡ്‌ ആവശ്യം നിരസിച്ച്‌ വ്യക്തിയെ മോചിപ്പിക്കാം. തടങ്കലിലാക്കിയ ദിവസവും സമയവും മജിസ്‌ട്രേട്ട് രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home