Deshabhimani

ബംഗളൂരുവിൽ സ്‌പോർട്‌സ് ടെക്‌നോളജി സെന്റർ ഓഫ് എക്‌സലൻസ് തുടങ്ങുന്നു

Sports Technology Centre  Bengaluru.jpg
വെബ് ഡെസ്ക്

Published on Nov 20, 2026, 03:40 PM | 1 min read

ബംഗളൂരു: രാജ്യത്തെ ആദ്യത്തെ സർക്കാർ പിന്തുണയുള്ള സ്‌പോർട്‌സ് ടെക്‌നോളജി സെന്റർ ഓഫ് എക്‌സലൻസ് ബംഗളൂരുവിൽ സ്ഥാപിക്കുന്നു. ഇതിനായി കർണാടക സർക്കാർ 'അമാഗി മീഡിയ ലാബ്‌സുമായി' ധാരണാപത്രം ഒപ്പുവെച്ചു. കായികമികവ്‌ വികസിപ്പിക്കുന്നതിന്‌ ഗവേഷകർ, സ്‌റ്റാർട്ട്‌അപുകൾ, പരിശീലകർ, കായിക സംഘടനകൾ എന്നിവരുമായി ചേർന്ന്‌ പ്രായോഗിക സാങ്കേതികസംവിധാനങ്ങൾ വികസിപ്പിക്കുകയാണ്‌ ലക്ഷ്യം. പ്രതിഭകളെ കണ്ടെത്തൽ, നവീന പരിശീലനം, സ്‌പോർട്‌സ്‌ മെഡിസിൻ, സ്‌പോർട്‌സ്‌ ഇൻഡസ്‌ട്രി, സ്‌പോർട്‌സ്‌ സയൻസ്‌ തുടങ്ങിയ വിഷയങ്ങളെല്ലാം ഇ‍ൗ കേന്ദ്രത്തിൽ പരിഗണിക്കപ്പെടും.


മാധ്യമ, വിനോദ മേഖലകൾക്ക്‌ ക്ലൗഡ് അധിഷ്ഠിത സാങ്കേതികവിദ്യകൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്‌ അമാഗി. കായികമേഖലയുമായി ബന്ധപ്പെട്ട നവീന സാങ്കേതിക വിഷയങ്ങളിൽ ഇവർക്ക്‌ പ്രാവീണ്യമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home