Deshabhimani

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

Boy Dies After Candy Gets Stuck in Throat.jpg
വെബ് ഡെസ്ക്

Published on Nov 20, 2026, 03:51 PM | 1 min read

തൃശൂർ: തൃശൂരിൽ മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്.


വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിന്റെ തൊണ്ടയിൽ മിഠായി കുടുങ്ങിയത്. ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരൻ: ആരോൺ (ആറാം ക്ലാസ്).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home