ad
Deshabhimani

സംസ്ഥാനങ്ങൾക്ക്‌ അർഹിച്ച വിഹിതം നൽകണം: എസ്‌കെഎം

samyukta kisan morcha
avatar
സ്വന്തം ലേഖകൻ

Published on Jan 11, 2026, 08:49 PM | 1 min read

ന്യൂഡൽഹി: മോദിസർക്കാരിന്റെ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായുള്ള കടുത്ത അവഗണനകൾക്ക്‌ എതിരെ കേരളം സമരരംഗത്തിറങ്ങുമ്പോൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമൈന്ന ആവശ്യം ദേശീയതലത്തിൽ ഉന്നയിച്ച്‌ കർഷകസംഘടനകൾ. ഡൽഹിയിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ദേശീയക‍ൗൺസിൽ യോഗം പുറപ്പെടുവിച്ച അവകാശപത്രത്തിലാണ്‌ സംസ്ഥാനങ്ങൾക്ക്‌ നേരെയുള്ള അവഗണനകൾ അവസാനിപ്പിച്ച്‌ അവർ അർഹിക്കുന്ന അവകാശങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യമുള്ളത്‌.


ജിഎസ്‌ടി നിയമം ഭേദഗതി ചെയ്‌ത്‌ സംസ്ഥാനങ്ങളുടെ നികുതി സമാഹരണ അധികാരങ്ങൾ പുനഃസ്ഥാപിക്കണം. സെസുകൾ, സർചാർജുകൾ ഉൾപ്പടെ മൊത്ത നികുതിയിൽ നിന്നും സംസ്ഥാനങ്ങൾക്കുള്ള വിഹിതം 60 ശതമാനം വരെയാക്കി വർദ്ധിപ്പിക്കണം– തുടങ്ങിയ ആവശ്യങ്ങളും എസ്‌കെഎം അവകാശപത്രത്തിൽ ഉന്നയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home