ജെഎൻയു വിദ്യാർത്ഥി നജീബിന്റെ തിരോധാനം; അന്വേഷണം അവസാനിപ്പിക്കാൻ അനുമതി

najeeb ahmed
വെബ് ഡെസ്ക്

Published on Jun 30, 2025, 06:50 PM | 2 min read

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാന കേസ് അവസാനിപ്പിക്കാൻ ഡൽഹി കോടതി തിങ്കളാഴ്ച സിബിഐക്ക് അനുമതി നൽകി.


ഏജൻസിയുടെ ക്ലോഷർ റിപ്പോർട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജ്യോതി മഹേശ്വരി അംഗീകരിച്ചു. കേസിൽ എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ വീണ്ടും തുറക്കാവുന്നതാണെന്നും കോടതി പറഞ്ഞു.


27 വയസ്സുകാരനായ നജീബ് അഹമ്മദ് ഉത്തർ പ്രദേശിൽ നിന്നുള്ള ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ എം എസ്‌സി ബയോടെക്‌നോളജി (ഒന്നാം വർഷ) വിദ്യാർത്ഥിയായിരുന്നു. 2016 ഒക്ടോബർ 15 മുതലാണ് കാണാതായത്. കണ്ടെത്താനുള്ള ഏജൻസിയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല, അതിനാൽ 2018 ഒക്ടോബറിൽ കേസ് അന്വേഷണം അവസാനിപ്പിച്ചു എന്നാണ് സിബിഐ കോടതിയെ ബോധിപ്പിച്ചത്.


എബിവിപി വിദ്യാർത്ഥികളുമായി വാക് തർക്കം ഉണ്ടായതിന് തൊട്ടടുത്ത ദിവസമാണ് ജെഎൻയുവിലെ മഹി-മാൻധ്വി ഹോസ്റ്റലിൽ നിന്ന് അഹമ്മദിനെ കാണാതായത്. കേസ് ആദ്യം ഡൽഹി പോലീസാണ് അന്വേഷിച്ചത്. പിന്നീട് ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് സിബിഐക്ക് കൈമാറി.


അവർ "അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ സമ്മർദ്ദത്തിന് വഴങ്ങി"


ജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ് കേസ് അവസാനിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു. കേസ് "രാഷ്ട്രീയ" സ്വഭാവമുള്ളതാണെന്ന് അവർ കോടതിയിൽ ബോധിപ്പിച്ചു. ഫെഡറൽ ഏജൻസി തന്റെ മകന്റെ തിരോധാനത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു. അവർ "അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ സമ്മർദ്ദത്തിന് വഴങ്ങി" എന്നും വാദിച്ചു.


എബിവിപിയുമായി വിദ്യാർത്ഥികളുടെ ആക്രമണത്തിന് ഇരയായി നജീബ് അഹമ്മദ് സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. പക്ഷെ വൈദ്യ സഹായം ലഭിച്ചില്ല. ഫിസിഷ്യൻ നിർദ്ദേശിച്ച മെഡിക്കോ-ലീഗൽ കേസ് (എംഎൽസി) രേഖകൾ പൂർത്തിയാക്കുന്നതിൽ അഹമ്മദും സുഹൃത്ത് എംഡി ക്വാസിമും പരാജയപ്പെട്ടു എന്നാണ് ഈ തെളിവിനെതിരെ സി ബി ഐ ബോധിപ്പിച്ചത്.


"2016 മുതൽ കാണാതായ മകനെക്കുറിച്ച് അന്വേഷിക്കുന്ന ഉത്കണ്ഠാകുലയായ ഒരു അമ്മയുടെ ദുരവസ്ഥ ഈ കോടതിക്ക് അറിയാം, എന്നാൽ ഇപ്പോഴത്തെ കേസിൽ അന്വേഷണ ഏജൻസിയെ, അതായത് സിബിഐയെ, കുറ്റം പറയാൻ കഴിയില്ല. സത്യത്തിനായുള്ള അന്വേഷണമാണ് എല്ലാ ക്രിമിനൽ അന്വേഷണത്തിന്റെയും അടിസ്ഥാനം, എന്നിരുന്നാലും അന്വേഷണ സംവിധാനത്തിന്റെ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടും, നടത്തിയ അന്വേഷണത്തിന് യുക്തിസഹമായ ഒരു നിഗമനത്തിലെത്താൻ കഴിയാത്ത കേസുകളുണ്ട്," എന്നാണ് കേസ് അവസാനിപ്പിച്ചത് ശരിവെച്ച് കോടതി പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home