ad
Deshabhimani

print edition ജി7 വിദേശ മന്ത്രിമാരുടെ യോഗത്തിന് ഫ്രാൻസിൽ തുടക്കം

G7
വെബ് ഡെസ്ക്

Published on Mar 27, 2026, 01:16 AM | 1 min read

പാരീസ് : യുദ്ധം പശ്ചിമേഷ്യയെ കലുഷിതമാക്കുന്നതിനിടെ, രണ്ടുദിവസത്തെ ജി ഏഴ്‌ വിദേശ മന്ത്രിമാരുടെ ഉച്ചകോടിക്ക് ഫ്രാൻസിൽ തുടക്കമായി. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഖ്യകക്ഷികളായ ജി ഏഴ്‌ രാജ്യങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിൽ യുഎസ്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുമായുള്ള നയപരമായ ഭിന്നതകൾ പരിഹരിക്കാനും യുദ്ധം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാനുമാണ് ജി ഏഴ്‌ നേതാക്കൾ ഒത്തുചേരുന്നത്. ഉക്രെയ്ൻ, ഗാസ സാഹചര്യവും ചര്‍ച്ചയാകും. ഇന്ത്യ, ബ്രസീൽ, ഉക്രെയ്ൻ, സൗദി അറേബ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home