ഡൽഹിയിൽ ശക്തമായ മഴ; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ന്യൂഡൽഹി : ന്യൂഡൽഹിയിൽ പൊടിക്കാറ്റിന് പിന്നാലെ ശക്തമായ മഴ. കനത്ത മഴ കാരണം വിമാന സർവീസുകൾ തസ്സപ്പെട്ടു. ഡൽഹിയിൽ അടുത്ത മണിക്കൂറുകളിൽ 70-80 കിലോമീറ്റർ വേഗതയിൽ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും ജനങ്ങൾ ജാഗരൂപരാകണമെന്നും ഡൽഹി സർക്കാർ നിർദേശം നൽകി.
ഡൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.










0 comments