ad
Deshabhimani

ഡൽഹിയിൽ നാലുനില കെട്ടിടം ഒരുവശത്തേക്ക് ചരിഞ്ഞു; ജനങ്ങളെ ഒഴിപ്പിച്ചു

delhi
വെബ് ഡെസ്ക്

Published on Sep 13, 2026, 04:09 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ നാലുനില കെട്ടിടം ഒരുവശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൂർണമായി ചരിഞ്ഞതിന് പിന്നാലെ ജനങ്ങളെ മാറ്റിപാർപ്പിച്ചു. ഗാന്ധിന​ഗർ, ഷാഹ്ദര പ്രദേശത്ത് ഇന്ന് രാവിലെയാണ് കെട്ടിടം പൂർണമായി ചരിഞ്ഞത്.


കെട്ടിടം രണ്ടായി പിളർന്നു തുടങ്ങിയത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പൊലീസ് സ്ഥലത്തെത്തുകയും കെട്ടിടത്തിനുള്ളിലേക്ക് ആളുകൾ കയറുന്നത് തടയാനായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. കെട്ടിടം തകർന്ന് വീഴാതിരിക്കാൻ സെല്ലോ‍ടേപ്പ് ഉപയോ​ഗിച്ച് ഭിത്തികളിൽ ഒട്ടിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി കെട്ടിടം ഉടൻ തന്നെ സ്വമേധയാ പൊളിച്ചുനീക്കാൻ ഉടമയ്ക്ക് നിർദ്ദേശം നൽകി. അല്ലാത്തപക്ഷം ചട്ടപ്രകാരം എംസിഡി നേരിട്ട് നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹി സത്യനികേതനിൽ പിജി ഹോസ്റ്റൽ ഇടിഞ്ഞ് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ച ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home