ad
Deshabhimani

ഉത്തർപ്രദേശ്: മദ്യപിച്ചു ലെക്കുകെട്ട് ഓടയ്ക്കരികിൽ സബ് ഇൻസ്‌പെക്ടർ; വീഡിയോ

ഉത്തർപ്രദേശ്: മദ്യപിച്ചു ലെക്കുകെട്ട് ഓടയ്ക്കരികിൽ സബ് ഇൻസ്‌പെക്ടർ; വീഡിയോ

മദ്യപിച്ച് ലെക്കുകെട്ട് ഓടയ്ക്കരികിൽ കിടക്കുന്ന എസ്ഐ ചൗബെ സിങ്

വെബ് ഡെസ്ക്

Published on Apr 15, 2026, 02:06 PM | 1 min read

ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ സുരക്ഷാ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ മദ്യപിച്ച് ലെക്കുകെട്ട് ഓടയ്ക്കരികിൽ കിടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. സംഭവത്തിൽ എസ്ഐ ചൗബെ സിങിനെ സസ്പെൻഡ് ചെയ്തു. അതീവ ഗുരുതരമായ വീഴ്ചയെത്തുടർന്നാണ് നടപടി.


ഉത്തർപ്രദേശ് പൊലീസിന്റെ മികവിനെ കുറിച്ച് മുഖ്യമന്ത്രി അവകാശ വാദങ്ങൾ ഉന്നയിക്കുമ്പോഴാണ് പൊലീസ് സേനയുടെ ഭാഗത്ത് നിന്നും ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ ഉണ്ടാകുന്നത്. പ്രധാന ചുമതല വഹിക്കുന്ന ചൗബെ സിംഗിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തിയത്.


സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോൾ സബ് ഇൻസ്‌പെക്ടർ ബോധരഹിതനായ അവസ്ഥയിലായിരുന്നു. യൂണിഫോമിൽ തന്നെ മല മൂത്ര വിസർജ്ജനം നടത്തിയ നിലയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനങ്ങളും ഉയരുന്നുണ്ട്.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home