നമ്മൾ ജയിച്ചു
print edition വരുന്നു പ്രക്ഷോഭനാളുകൾ

ന്യൂഡൽഹി : ബംഗാൾ അടക്കം പിടിച്ച് ഏകാധിപത്യനിലപാടുകളുമായി നീങ്ങിയ മോദി സർക്കാരാണ് രാജ്യമാകെ വിശീയടിച്ച വിദ്യാർഥി– യുവജന പ്രക്ഷോഭത്തിനുമുന്നിൽ മുട്ടുമടക്കിയത്. 2014–ൽ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് മോദി മന്ത്രിസഭയിൽനിന്നും സമരത്തെത്തുടർന്നുള്ള മന്ത്രിയുടെ രാജി. ജനകീയപ്രക്ഷോഭത്തിലൂടെ സർക്കാരിനെ മുട്ടുകുത്തിക്കാമെന്ന് ജന്തർമന്തർ സമരം തെളിയിച്ചു.
വരുംദിവസങ്ങളിലും കൂടുതൽ സമരങ്ങളും പ്രതിഷേധങ്ങളുമുയരും. യുഎസ് അടക്കമുള്ള രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര കരാറുകൾക്ക് എതിരായും ഉൽപ്പന്നങ്ങൾക്ക് നിയമപരമായ താങ്ങുവില അടക്കമുള്ള ആവശ്യങ്ങളുയർത്തിയും കർഷകസംഘടനകൾ നിലവിൽ സമരമുഖത്താണ്. തൊഴിലാളിദ്രോഹ ലേബർ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ട്രേഡ് യൂണിയനുകളും രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരായി കർഷകത്തൊഴിലാളി സംഘടനകളും സർക്കാരിനെതിരെ നിലയുറപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച ഡൽഹിയിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ചയുടെ കൺവൻഷൻ ഭാവി പ്രക്ഷോഭ പരിപാടികൾക്ക് രൂപമേകും. ബുധനാഴ്‌ച കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും ചേർന്നുള്ള സംയുക്ത കൺവൻഷനുമുണ്ട്. നവംബർ മുതൽ ഡൽഹി കേന്ദ്രീകരിച്ച് അനിശ്‌ചിതകാല സമരം ആരംഭിക്കുന്നതിനാണ് കർഷകസംഘടനകളുടെയും മറ്റും നീക്കം. വ്യാപാരകരാറുകൾക്ക് മുൻകൈയെടുക്കുന്ന വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനു മുന്നിൽനിന്ന കൃഷിമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെയും രാജി ആവശ്യമെന്ന നിലപാടിലേക്കും കർഷകരും കർഷകതൊഴിലാളികളും നീങ്ങും.









0 comments