Deshabhimani

എസ്‌ഐആര്‍വിരുദ്ധ ഉള്ളടക്കം

print edition റീലുകളുടെ റീച്ച് 
തടയാന്‍ കേന്ദ്രം

Meta

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 20, 2026, 12:00 AM | 1 min read

ന്യൂഡൽഹി: എസ്‌ഐആറിനെതിരായ സമൂഹ മാധ്യമ ഉള്ളടക്കങ്ങളുടെ പ്രചാരണം നിയന്ത്രിക്കണമെന്ന്‌ മെറ്റയോട് നിര്‍ദേശിച്ച് കേന്ദ്രസർക്കാർ. ഫെയ്സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലെ എസ്‌ഐആർ വിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണം നിയന്ത്രിക്കണമെന്നാണ്‌ ആവശ്യം.


ഡല്‍ഹിയില്‍ യുവജനപ്രക്ഷോഭം കരുത്താര്‍ജിച്ച ഈ മാസം പത്തിനാണ് ഇലക്‌ട്രോണിക്‌സ്‌, ഐടി മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചത്.

പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനോ ക്രമസമാധാന പ്രശ്‌നങ്ങൾക്കോ കാരണമായേക്കാവുന്ന ഉള്ളടക്കം അതിവേഗം തിരിച്ചറിഞ്ഞ്‌ വ്യാപനം നിയന്ത്രിക്കണം, ഇത്തരം ഉള്ളടക്കങ്ങൾ ശുപാർശ ചെയ്യുന്ന അൽഗോരിതങ്ങൾ പരിശോധിക്കണം, ഉടൻ നടപടികൾ സ്വീകരിച്ച്‌ വിവരം മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍. രാജ്യവ്യാപകമായുള്ള പ്രക്ഷോഭങ്ങൾ കേന്ദ്രസർക്കാർ അനുകൂല മാധ്യമങ്ങൾ തമസ്‌കരിക്കുകയാണ്‌.


സമൂഹമാധ്യമങ്ങളിലൂടെയുള്ള റീലുകളിലൂടെയും മറ്റുമാണ്‌ വാർത്തകൾ ജനങ്ങളിലെത്തുന്നത്‌. അത്‌ തടയാനാണ്‌ കേന്ദ്രസർക്കാർ നീക്കം. സെന്‍സര്‍ഷിപ്പിന് സമാനമായ നീക്കമാണിതെന്ന് ഡിജിറ്റൽ അവകാശസംഘടനയായ ഇന്റർനെറ്റ്‌ ഫ്രീഡം ഫ‍ൗണ്ടേഷൻ (ഐഎഫ്‌എഫ്‌) ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ്‌ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചിത്രങ്ങളും ദൃശ്യങ്ങളും മറ്റും ജനങ്ങളിലേക്ക്‌ എത്താതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്..





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home