ad
Deshabhimani

കൈക്കൂലി ആവശ്യപ്പെട്ടു; രണ്ട് തെലങ്കാന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

telangana police officer bribe case

വികാരാബാദ് ജില്ലയിലെ വനിതാ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബി സരോജ, സബ് ഇൻസ്പെക്ടർ എച്ച് റാണി

വെബ് ഡെസ്ക്

Published on Apr 22, 2026, 10:34 AM | 1 min read

ഹൈദരാബാദ്: കേസിൽ നോട്ടീസ് നൽകാൻ തെലങ്കാന പൊലീസിലെ രണ്ട് ഉദ്യോ​ഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. വികാരാബാദ് ജില്ലയിലെ വനിതാ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബി സരോജയും സബ് ഇൻസ്പെക്ടർ എച്ച് റാണിയും ആണ് ആരോപണവിധേയർ. പരാതിയെ തുടർന്ന് ഇവർക്കെതിരെ സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസെടുത്തു.


ഒരു കേസിൽ നോട്ടീസ് നൽകുന്നതിനായി പരാതിക്കാരനിൽ സരോജയും റാണിയും 60,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പിന്നീട് ചർച്ചകൾക്ക് ശേഷം 40,000 രൂപ വേണമെന്ന് പറഞ്ഞതായും എസിബി അറിയിച്ചു. മാർച്ച് 23ന് പൊലീസ് സ്റ്റേഷനിൽ രണ്ട് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരാതിക്കാരൻ 20,000 രൂപ കൈക്കൂലിനൽകിയതായി റിപ്പോർട്ടുണ്ട്.


2026-ൽ തെലങ്കാന പൊലീസിനെതിരായ അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) നടപടികളിൽ വലിയ വർധനവുണ്ടായി. മേദക്, നിർമ്മൽ, വാറങ്കൽ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടന്ന പരിശോധനകളിൽ ഏഴിലധികം ഉദ്യോഗസ്ഥർ പിടിയിലായി. ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ എന്നിവരടക്കം 10 മുതൽ 12 വരെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home