ad
Deshabhimani

ബാബറി മസ്ജിദ് അന്വേഷണ കമീഷൻ; ജസ്റ്റിസ്‌ എം എസ് ലിബർഹാൻ അന്തരിച്ചു

ms liberhan.jpg
വെബ് ഡെസ്ക്

Published on Aug 04, 2026, 07:02 AM | 1 min read

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ്‌ തകർത്തതിന്റെ ഗൂഢാലോചനയെക്കുറിച്ചും അക്രമസംഭവങ്ങളെക്കുറിച്ചും അന്വേഷിച്ച ഏകാംഗ കമീഷന്റെ അധ്യക്ഷനും മുൻ ചീഫ്‌ ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (87) അന്തരിച്ചു. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം. 1964-ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട്‌ ഇതേ കോടതിയിൽ ജഡ്ജിയായി നിയമിക്കപ്പെട്ടു. മദ്രാസ്, ആന്ധ്രാപ്രദേശ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.


1992 ഡിസംബർ ആറിനാണ്‌ കർസേവകർ ബാബ്‌റി മസ്ജിദ് തകർത്തത്‌. പത്തു ദിവസങ്ങൾക്കകം 16-ന്‌ അന്നത്തെ കേന്ദ്ര സർക്കാർ ജസ്റ്റിസ് എം എസ് ലിബർഹാനെ ഏകാംഗ കമീഷനായി നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും 2009ലാണ് റിപ്പോർട്ട് കൈമാറിയത്‌. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കൂടുതൽകാലം പ്രവർത്തിച്ച അന്വേഷണ കമീഷനുകളിലൊന്നാണിത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home