ad
Deshabhimani

ഏകോപനത്തിൽ വലിയ വീഴ്ച; പഞ്ചായത്തുകൾക്ക് ദുരന്ത നിവാരണത്തിനായി ഫണ്ട് നല്‍കിയില്ല: വീണാ ജോര്‍ജ്

veena george
വെബ് ഡെസ്ക്

Published on Aug 04, 2026, 08:05 AM | 1 min read

പത്തനംതിട്ട: ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ‌ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടമാകുന്നതായി മുൻ ആരോ​ഗ്യമന്ത്രി വീണാ ജോർ‍ജ്. ഫണ്ട് വിനിയോ​ഗിക്കുന്നതിന് വേണ്ടിയിട്ടിള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകിയിട്ടില്ല. ഫണ്ട് പഞ്ചായത്തുകൾക്ക് നൽ‌കിയിട്ടുമില്ല.


അത് ചെയ്താൽ ഈ പ്രശ്നദൾ‌ക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാക്കാൻ സാധിക്കും. ദുരിതബാധിതരെ സഹായിക്കാൻ പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിക്കണം. നാം നിൽക്കുന്ന സ്ഥലത്ത് ഇന്നലെ വെെദ്യുതിയും വെള്ളവുമുണ്ടായിരുന്നില്ല. അടുത്തുള്ള ലിറ്റിൽ ഫ്ളവർ സ്കൂളിൽ രണ്ട് ദിവസമായി ,അതായത് ഇന്നലെ വെെകുന്നേരം വരെ കറന്റില്ലായിരുന്നു.


വീട് മുഴുവൻ വെള്ളം കയറിയവരുണ്ട്. വീട്ടിൽ താമസിക്കാൻ കഴിയാതെ മറ്റിടത്തേക്ക് പോയവർക്കും സഹായം നൽകണം. അവർക്ക് വന്ന് രജിസ്റ്റർചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്നും വീണാ ജോർ മാധ്യമങ്ങളോട് പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home