മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയെന്ന് പരാതി: യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നടക്കാവ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നടക്കാവിലുള്ള കൊട്ടാരം റോഡിലായിരുന്നു അപകടം.
അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്ന ഥാർ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. തുടർന്ന് ഭിന്നശേഷിക്കാരൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അപകടസമയത്ത് അശ്വന്ത് കോക്ക് കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.
സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.








0 comments