വൈറലായി വോട്ട് പാട്ട്; 'ജെൻ സി' വൈബിൽ ഉദ്യോഗസ്ഥർ!!

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽകർ, തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി
തിരുവനന്തപുരം: പ്രസംഗങ്ങൾക്ക് പകരം റാപ്പിന്റെയും ഡാൻസിന്റെയും അകമ്പടിയോടെ വോട്ട് സന്ദേശം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വേറിട്ട വഴി സ്വീകരിച്ചിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽകർ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്വീപ്'പരിപാടിയുടെ ഭാഗമായി ഒരുക്കിയ 'ജെൻ സി വോട്ട് പാട്ടി' നൊപ്പമാണ് ഉന്നത ഉദ്യോഗസ്ഥർ ചുവടുവെച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കൊപ്പം തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി, അസിസ്റ്റന്റ് കലക്ടർ ഡോ. ശിവശക്തിവേൽ, തെരഞ്ഞെടുപ്പ് വിഭാഗം അണ്ടർ സെക്രട്ടറി സരിൻ എസ് എസ്, ബിഎൽഒ സത്യഭാമ, അനഘ സജികുമാർ, മാനസ ആർ ബി, ദേവിക അനിൽ, ദീപ എൽ, അനീഷ് എം എസ്, അഭിജിത്, അശ്വിൻ എന്നിവരും നൃത്ത സംഘത്തിലുണ്ട്.
ഡാൻസ് വീഡിയോക്ക് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യമാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. പുതിയ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ഈ 'ജെൻ സി' തന്ത്രം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.









0 comments