താമരശേരിയിൽ യുവാവിന് കുത്തേറ്റു; കാറും തകർത്തു

കോഴിക്കോട്: താമരശേരിയിൽ യുവാവിന് കുത്തേറ്റു. അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും ആക്രമിസംഘം തകർത്തു. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കുത്തേറ്റ മുഹമ്മദ് ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജിനീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തു നിന്നും കാറിൽ എത്തിയ സംഘമാണ് കുത്തിയത്. പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല. ശരീരത്തിൽ ആസകലം കുത്തേറ്റിട്ടുണ്ട്. ജിനീഷിൻ്റെ അരയിൽ ഉണ്ടായിരുന്ന കത്തി സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.










0 comments