Deshabhimani

കൊല്ലം കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു

കൊല്ലം കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു

ശരത്ത്

വെബ് ഡെസ്ക്

Published on Apr 04, 2026, 09:00 PM | 1 min read

കൊല്ലം : കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു. കടയ്ക്കൽ വയല ശരത് ഭവനിൽ ശരത്താണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ നിരവധി വെട്ടുകളും കുത്തുകളുമേറ്റു. ബാറിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകം എന്നാണ് പൊലീസ് നൽകുന്ന വിവരം.


കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് രാഹുലുമായി തർക്കത്തിലേർപ്പെടുകയും, ബാർ ജീവനക്കാർ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു. തുടർന്ന് ബാറിൽ നിന്ന് ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയിൽ നാലംഗസംഘം പിന്തുടർന്നെത്തി. പന്തളംമുക്കിൽവെച്ച് കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു.


വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്തുടർന്ന് എത്തിയ സംഘം ശരത്തിനെ ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന ശരത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു. ഈ സമയം ശരത്ത് മരിച്ചിരുന്നു. സംഭവത്തിൽ പ്രതികൾക്കായി കടയ്ക്കൽ പൊലീസ് അന്വേഷമം ഊർജിതമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home