പേരാമ്പ്രയിൽ പൊലീസിനുനേരെ യുഡിഎഫ് അക്രമം ; ഷാഫി പറന്പിലിനും ഡിവൈഎസ്‌പിക്കും പരിക്ക്

പേരാമ്പ്ര
പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് മാർച്ചിന്റെ മറവിൽ ഷാഫി പറന്പിൽ എംപിയും പ്രവർത്തകരും ചേർന്ന് പൊലീസിനെ കൈയേറ്റംചെയ്‌തു. വടകര ഡിവൈഎസ്‌പി ഹരിപ്രസാദടക്കം നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസുകാരിൽനിന്ന് ഗ്രനേഡ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഫി പറന്പിൽ എംപിക്ക് പരിക്കേറ്റത്. തുടർച്ചയായ രണ്ടാംദിവസമാണ് പൊലീസിനുനേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണവും കല്ലേറുമുണ്ടായത്.
വ്യാഴാഴ്ച പേരാമ്പ്ര സികെജി ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു. പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാത മൂന്നുമണിക്കൂറോളം ഉപരോധിച്ച യുഡിഎഫുകാർ പൊലീസിനെ കല്ലും കൊടികെട്ടിയ വടികളും ഉപയോഗിച്ച് എറിഞ്ഞു. റോഡിൽ കുത്തിയിരുന്നവർ അക്രമം നടത്തിയതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനാൽ ലാത്തിവീശി പിന്തിരിപ്പിക്കുകയിരുന്നു.
വെള്ളിയാഴ്‌ച പേരാമ്പ്ര ടൗണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ അക്രമമുണ്ടായി. പഞ്ചായത്ത് ഓഫീസിൽ കയറി പ്രസിഡന്റ് വി കെ പ്രമോദിനെയടക്കം കൈയേറ്റംചെയ്തു. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രകടനം നടത്തി വൈകിട്ട് പ്രവർത്തകർ പിരിഞ്ഞുപോയി. ശേഷം നടന്ന യുഡിഎഫ് പ്രതിഷേധത്തിന്റെ മറവിലാണ് പൊലീസിനുനേരെ ബോധപൂർവം ആക്രമണമുണ്ടായത്.









0 comments