യൂത്ത് കോൺഗ്രസ് നേതാവ് തൂങ്ങി മരിച്ചനിലയിൽ

ഉദുമ: കാസർകോട് യൂത്ത് കോൺഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി ഹരികൃഷ്ണൻ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് പൊയിനാച്ചിയിലെ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊയിനാച്ചി കേന്ദ്രീകരിച്ച് റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മുതൽ ഹരികൃഷ്ണനെ കാണാനില്ലായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് മേൽപ്പറമ്പ് പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ഹരികൃഷ്ണനെ ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തിവരുന്നു. അച്ഛൻ: പറമ്പ, കോലാംകുന്നില്‍ വി ജനാർദ്ദനൻ നായർ. അമ്മ: രമ. സഹോദരൻ: രവികുമാർ.









0 comments