10 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും അടുപ്പക്കാർ

കഞ്ചാവ് കേസിൽ അറസ്റ്റിലായ ഷമീർ മുഖ്യമന്ത്രി വി ഡി സതീശനും എക്സൈസ് മന്ത്രി എം ലിജുവിനുമൊപ്പം
ആലപ്പുഴ: ചേർത്തല പൂച്ചാക്കലിൽ പത്ത് കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് പിടിയിയിൽ. യൂത്ത് കോൺഗ്രസ് പൂച്ചാക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് ഷമീറിനെയാണ് പൊലീസ് പിടികൂടിയത്. ചേർത്തല മാക്കേക്കടവിൽ നിന്നാണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഇയാൾ അറസ്റ്റിലായത്. മുഖ്യമന്ത്രി വി ഡി സതീശന്റെയും മന്ത്രിമാരുടെയും അടുപ്പക്കാരനാണ് ഷമീർ.
നേതാക്കൾക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രി വി ഡി സതീശൻ, എക്സൈസ് മന്ത്രി എം ലിജു, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കൾക്കൊപ്പമുള്ള ചിത്രമാണ് പുറത്ത് വന്നത്. ബലാത്സംഗ കേസുകളിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലുമായി ഷമീറിന് അടുത്ത ബന്ധമുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽമീഡിയ കോർഡിനേറ്റർ കെ എച്ച് മുഹമ്മദ് ഹുസൈനെയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പി എ അബ്ദുൽസലാമിനെയും എംഡിഎംഎ കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് കഞ്ചാവുമായി പിടിയിലാവുന്നത്. കോൺഗ്രസ് നേതാക്കളുടെ ലഹരിമാഫിയ ബന്ധത്തിലേക്കാണ് പുതിയ കേസുകൾ വിരൽചൂണ്ടുന്നത്.








0 comments