Deshabhimani

ഡൽഹിയിൽ വായുനിലവാരം 'മോശം' വിഭാഗത്തിൽ; അഞ്ചിടങ്ങളിൽ 'വളരെ മോശം'

Delhi.jpg
വെബ് ഡെസ്ക്

Published on Nov 22, 2026, 10:58 AM | 1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുനിലവാരം ഞായറാഴ്ചയും 'മോശം' വിഭാഗത്തിൽ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം രാവിലെ ഒൻപത് മണിക്ക് ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 237 ആണ് രേഖപ്പെടുത്തിയത്. അതേസമയം, നഗരത്തിലെ അഞ്ച് നിരീക്ഷണ കേന്ദ്രങ്ങളിൽ വായുനിലവാരം 'വളരെ മോശം' വിഭാഗത്തിലേക്ക് താഴ്ന്നു.


300ന് മുകളിലാണ് ഈ അഞ്ച് കേന്ദ്രങ്ങളിലും എക്യുഐ രേഖപ്പെടുത്തിയിരിക്കുന്നത്. 377 രേഖപ്പെടുത്തിയ മൈതാൻ ഗർഹിയിലെ ഇഗ്നോ കേന്ദ്രത്തിലാണ് ഏറ്റവും ഉയർന്ന മലിനീകരണ തോത്. ഉത്തം നഗർ (341), സിരിഫോർട്ട് (319), ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി - ഡിടിയു (309), എൻ.എസ്.ഐ.ടി ജാഫർപൂർ (308) എന്നിവയാണ് 'വളരെ മോശം' വിഭാഗത്തിലുള്ള മറ്റ് കേന്ദ്രങ്ങൾ.


സി.ആർ.ആർ.ഐ മഥുര റോഡ് (298), ചാന്ദ്നി ചൗക്ക് (297), പഞ്ചാബി ബാഗ് (292), കോമൺവെൽത്ത് സ്പോർട്സ് കോംപ്ലക്സ് (291), ബദർപൂർ (288), ഡൽഹി സർവ്വകലാശാല നോർത്ത് ക്യാമ്പസ് (288), ബവാന (265), ജഹാംഗീർപുരി (261). ലോധി റോഡിലാണ് ഏറ്റവും കുറഞ്ഞ എക്യുഐ (143) രേഖപ്പെടുത്തിയത്. മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം (155), പൂസ (160) എന്നിവിടങ്ങളിലും താരതമ്യേന മെച്ചപ്പെട്ട നിലവാരമാണുള്ളത്.


കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡമനുസരിച്ച് എക്യുഐ 0-നും 50-നും ഇടയിലാണെങ്കിൽ 'നല്ലത്', 51-100 'തൃപ്തികരം', 101-200 'മിതമായത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'അതീവ ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home