Deshabhimani

'കോൾഡ്‌പ്ലേ പാട്ടുകളോട് ആര്‍ക്കും എതിര്‍പ്പില്ല'; പാട്ടുകൾക്ക് വിലക്കേർപ്പെടുത്തുന്നതിനെതിരെ ദിൽജിത് ദോസാഞ്ജ്

diljit dosanj
വെബ് ഡെസ്ക്

Published on Nov 22, 2026, 11:01 AM | 1 min read

അഹമ്മദാബാദ്‌: തന്റെ പാട്ടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ ഗായകൻ ദിൽജിത് ദോസാഞ്ജ്. വിദേശ സംഗീതസംഘമായ കോൾഡ്‌പ്ലേയുടെ പാട്ടുകൾക്ക് ആർക്കും എതിർപ്പില്ലെന്നും എന്നാൽ തന്റെ പാട്ടുകൾക്ക് മാത്രം വിലക്കേർപ്പെടുത്തുന്നത് എന്തിനാണെന്നും ദിൽജിത് ചോദിച്ചു. ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു പ്രതികരണം.


'ഡ്രങ്ക് ആൻഡ് ഹൈ' എന്ന ഗാനത്തിനെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ദിൽജിത് കോൾഡ്‌പ്ലേയെ പരാമർശിച്ചത്. വിദേശത്തുനിന്ന് കോൾഡ്‌പ്ലേ എത്തി മദ്യലഹരിയെക്കുറിച്ചുള്ള വരികൾ പാടുമ്പോൾ ആർക്കും പ്രശ്നമില്ല. എന്നാൽ തന്റെ പാട്ടുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്താനാണ് ശ്രമിക്കുന്നത്. കോൾഡ്‌പ്ലേയുടെ പാട്ടുകൾ തനിക്കും ഇഷ്ടമാണ്. പക്ഷേ, വിദേശ കലാകാരന്മാർക്കും ഇന്ത്യൻ കലാകാരന്മാർക്കും രണ്ട് സമീപനം സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


താൻ ഇന്ത്യയിൽ ജനിച്ചുവളർന്ന വ്യക്തിയാണെന്നും വിദേശത്തുനിന്ന് വന്നയാളല്ലെന്നും ദിൽജിത് വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എനിക്കൊപ്പം സംഗീതപരിപാടികൾ അവതരിപ്പിക്കുന്നവരെല്ലാം ഇന്ത്യക്കാരാണ്. എന്നിട്ടും എനിക്കുമാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.


വിമർശനങ്ങളൊന്നും അലട്ടുന്നില്ലെന്നും ഇതെല്ലാം തമാശയായാണ് കാണുന്നതെന്നും ദിൽജിത് പറഞ്ഞു. വിമർശിക്കുന്നവരോടും സ്നേഹം മാത്രമാണുള്ളത്. എന്നാൽ ആരെങ്കിലും മനഃപൂർവം പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ മറുപടി നൽകാതിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home