ഇസ്രയേലിൽ അനിശ്ചിതത്വം തുടരുന്നു: നെതന്യാഹുവിന്റെ പാർടിയെ ചർച്ചയ്ക്ക് ക്ഷണിച്ച് ഐസൻകോട്ട്

ജെറുസലേം:ഇസ്രയേലിൽ രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ച് പുതിയ സര്‍ക്കാർ രൂപീകരണത്തിലേക്ക് കടക്കാൻ കഴിയാതെ പാര്‍ടികള്‍. ഭൂരിപക്ഷം തെളിയിക്കാനായി ഐസൻകോട്ടിന്റെ യാഷര്‍ പാര്‍ടി നേതൃത്വം നൽകുന്ന പക്ഷത്തെ പ്രസിഡന്റ് ഔദ്യോഗികമായി ക്ഷണിച്ചു എങ്കിലും ഇതുവരെ ഇതര പാര്‍ടികളുമായി സമവായത്തിൽ എത്താൻ കഴിഞ്ഞില്ല.
ഇതിനിടെ പക്ഷവും പ്രതിപക്ഷവുമായി മത്സരിച്ച പാര്‍ടികളും പരസ്പരം ചര്‍ച്ചകള്‍ക്കായി അവസരം ഉപയോഗിക്കുന്ന സാഹചര്യമാണ്. പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെ ഗാദി ഐസൻകോട്ട് സഖ്യകക്ഷി ചർച്ചകൾക്ക് ക്ഷണിച്ചതാണ് ഇതിൽ ഏറ്റവും പുതിയ വാര്‍ത്ത. നേരത്തെ നെതന്യാഹു കടുത്ത വര്‍ഗ്ഗീയ വിഭാഗീയ പ്രതികരണങ്ങള്‍ നടത്തുന്നു എന്ന് ചൂണ്ടികാട്ടി ഇതര പാര്‍ടികളുമായി നടത്തിയ സൗഹൃദ ചര്‍ച്ചയിൽ നിന്നും ലിക്വിഡ് പാര്‍ടിയെ ഒഴിവാക്കിയിരുന്നു. പിന്നീട് നവംബര്‍ 15 ന് സൗഹൃദ ചര്‍ച്ച നടത്തി. ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ച എന്ന നിലയിലേക്ക് മാറുകയാണ്.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെട്ട ഐസൻകോട്ടിന്റെ പുതിയ നീക്കം.
ഐസൻകോട്ടിന്റെ പാർട്ടിയായ 'യഷാർ' ശനിയാഴ്ചയാണ് നെതന്യാഹു ലിക്വിഡ് പാർടിയുമായി സമവായ ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ലിക്കുഡ് പ്രതിനിധികളുമായി ഊർജ്ജിതമായ ചർച്ചകൾ നടത്താൻ തങ്ങളുടെ ചർച്ചാ സംഘത്തിന് നിർദ്ദേശം നൽകിയതായും, ഇതിന്റെ ആദ്യ യോഗം ഞായറാഴ്ച നടക്കുമെന്നും യഷാർ വ്യക്തമാക്കി. വിശാലമായ ഒരു ഐക്യസർക്കാർ രൂപീകരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും തേടുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, ഇതിനായി വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങൾ നടത്തുമെന്നം ആണ് വിശദീകരണം.
അറബ് ഇടത് പുരോഗമന പാര്‍ടികളുമായി സമവായത്തിൽ എത്തിയിരുന്നു എങ്കിലും ഇസ്രയേലിലെ കടുത്ത വിഭാഗീയ അന്തരീക്ഷം ഐക്യ സര്‍ക്കാര്‍ ശ്രമങ്ങളെ അകത്തു നിന്നു തന്നെ ദുർബലപ്പെടുത്തുന്ന സാഹചര്യമാണ്.
ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിൽ 120 അംഗ പാർലമെന്റായ നെസെറ്റിൽ (Knesset) കേവലഭൂരിപക്ഷത്തിന് വേണ്ട 61 സീറ്റുകൾ നേടാൻ ഒരു മുന്നണിക്കും സാധിച്ചിരുന്നില്ല.
സ്വന്തം ചേരിയിലെ 48 എംപിമാരുടെയും അറബ് പാർട്ടികളിലെ 19 എംപിമാരുടെയും ഉൾപ്പെടെ 67 നിയമസഭാംഗങ്ങളുടെ പിന്തുണയോടെയാണ് മുൻ സൈനിക മേധാവിയായ ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാൻ ക്ഷണം ലഭിച്ചത്. ഡിസംബർ 6 വരെയാണ് ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാൻ സമയപരിധി നൽകിയിരിക്കുന്നത് (ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിനൽകാൻ സാധ്യതയുണ്ട്.
നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഒന്നിച്ച പ്രതിപക്ഷ ചേരിയിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്:
ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള ദേശീയ ഐക്യസർക്കാരിന് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പിന്തുണ ആവർത്തിച്ചു. ബുധനാഴ്ച നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയാകുന്ന ഒരു ഒത്തുതീർപ്പിനും താനില്ലെന്ന് വ്യക്തമാക്കി. എന്നാൽ ഐസൻകോട്ട് പ്രധാനമന്ത്രിയാകുന്ന പക്ഷം ലിക്കുഡ് പാർട്ടിയെ ഉൾപ്പെടുത്തിയുള്ള ഐക്യസർക്കാരിനെ എതിര്‍ക്കില്ല എന്ന നിലപാടും ബെന്നറ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്.
ലിക്കുഡിന് പുറമെ തീവ്ര യാഥാസ്ഥിതിക പാർട്ടിയായ 'യുണൈറ്റഡ് തോറ ജൂഡായിസവുമായും' (UTJ) ഐസൻകോട്ട് സമാന്തര ചർച്ചകൾ നടത്തുന്നുണ്ട്. വിശാല സഖ്യം പരാജയപ്പെട്ടാൽ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുന്ന കാര്യവും അദ്ദേഹം പരിഗണിക്കുന്നുണ്ട്.
തീവ്ര യാഥാസ്ഥിതിക (Ultra-Orthodox) പാർട്ടികളെ ഉൾപ്പെടുത്തിയുള്ള ബദൽ സംവിധാനമാണ് 'യിസ്രായേൽ ബെയ്തേനു' നേതാവ് ലിബർമാൻ മുന്നോട്ടുവയ്ക്കുന്നത്. അറബ് പാർട്ടികളായ റാം (Ra'am), ജോയിന്റ് ലിസ്റ്റ് (Joint List) എന്നിവരുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കണമെന്നാണ് 'ഡെമോക്രാറ്റ്സ്' നേതാവ് ഗോലാന്റെ നിലപാട്.








0 comments