യൂത്ത് കോൺഗ്രസ് പോസ്റ്ററിൽ ഫോട്ടോവച്ചു ; ജില്ലാ വൈസ് പ്രസിഡന്റിന് തെറിയഭിഷേകം നടത്തി സംസ്ഥാന സെക്രട്ടറി

കണ്ണൂർ
പോസ്റ്ററിൽ ഫോട്ടോവച്ചതിന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിന് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം. സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവള്ളി, ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ മതുക്കോത്തിനെ തെറിവിളിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്.
യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ‘യുവജനമുന്നേറ്റം’ പരിപാടിയുടെ പോസ്റ്ററിൽ അശ്വിൻ മതുക്കോത്തിന്റെ ഫോട്ടോവച്ചതാണ് റോബർട്ടിനെ ചൊടിപ്പിച്ചത്. കെ സി വേണുഗോപാൽ ഗ്രൂപ്പുകാരായ ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പിന്നീട് പരസ്പരമുള്ള വെല്ലുവിളിയിലും കലാശിച്ചു. ‘എന്തു പണിയെടുത്തിട്ടാണ് പോസ്റ്ററിൽ ഫോട്ടോ വച്ചത്’ എന്നായിരുന്നു റോബർട്ടിന്റെ ചോദ്യം. മോശമായി സംസാരിച്ചുതുടങ്ങിയതോടെ ‘മദ്യപിച്ചിട്ടാണോ സംസാരിക്കുന്നത്’ എന്ന് അശ്വിൻ ചോദിച്ചു. ഇതോടെ സഭ്യതയുടെ സകല സീമകളും ലംഘിക്കുന്ന തെറിയഭിഷേകമായി. മോശം പദപ്രയോഗം ആവർത്തിച്ചതോടെ അശ്വിൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയെക്കുറിച്ചും സംഭാഷണത്തിൽ മോശം പരാമർശങ്ങളുണ്ട്. കോൺഗ്രസിന്റെ ഔദ്യോഗിക, അനൗദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലെല്ലാം കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ സംഭാഷണം കറങ്ങുന്നുണ്ട്.









0 comments