Deshabhimani

പച്ചാളത്ത് ട്രാക്കിൽ ആട്ടുകല്ല്; ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

attukallu found at rail track

റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ ആട്ടുകല്ല്

വെബ് ഡെസ്ക്

Published on Dec 05, 2025, 07:57 AM | 1 min read

കൊച്ചി: എറണാകുളം പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം. പൊലീസ് സംഘം സ്ഥാലത്തെത്തി അന്വേഷണം തുടരുകയാണ്.


പച്ചാളം റെയിൽവേ ​ഗേറ്റിനടുത്തുള്ള ട്രാക്കിലെ നടുഭാ​ഗത്തായാണ് ആട്ടുകല്ല് വെച്ചിരുന്നത്. വെള്ളി പുലർച്ചെ നാലരയോടെ മൈസൂർ- കൊച്ചുവേളി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നുപോയിരുന്നു. ട്രെയിൻ പോയതിന് ശേഷമാണ് ആട്ടുകല്ല് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെടുന്നതും തുടർന്ന് റെയിൽവേ പൊലീസിനെ വിവരമറിയിക്കുന്നതും.


തുടർന്ന് സ്ഥലത്തെത്തിയ റെയിൽവേ പൊലീസ് ആട്ടുകല്ല് ട്രാക്കിൽനിന്നും എടുത്തുമാറ്റി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home