Deshabhimani

അന്ന് സമരക്കാർക്കൊപ്പം, ഇന്ന് ക്രൂരമായ അടിച്ചമർ‌ത്തൽ, സതീശന്റെ ഇരട്ടത്താപ്പ്

V D Satheesan
വെബ് ഡെസ്ക്

Published on Nov 13, 2026, 08:50 AM | 1 min read

തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോൾ ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ മുന്നണിയിൽ നിന്ന പ്രധാനിയായിരുന്നു വി ഡി സതീശനെങ്കില്‍ മുഖമന്ത്രിയായപ്പോള്‍ സമരത്തോട് മുഖം തിരിക്കുകയായിരുന്നു അദ്ദേഹം.പറഞ്ഞതെല്ലാം വിഴുങ്ങി. അന്ന് സമരത്തിന് രാഷ്ട്രീയപിന്തുണ പ്രഖ്യാപിച്ചെന്നുമാത്രമല്ല, എൽഡിഎഫ് സർക്കാരിനെതിരായ പ്രചാരണത്തിന് അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. നിയമസഭയിലും പുറത്തും ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണച്ച്‌ നടത്തിയ നിരവധി പ്രസ്‌താവനകൾ രേഖയായി ഉണ്ട്‌. എന്നാൽ, അധികാരത്തിലെത്തിയപ്പോൾ മറ്റെല്ലാ വാഗ്‌ദാനങ്ങളും മറന്നതുപോലെ, സമരക്കാരുടെ ആവശ്യങ്ങളും തള്ളിക്കളയുകയാണ്‌. മാത്രമല്ല, സമരത്തെ തുടർച്ചയായി അപഹസിക്കുകയും ചെയ്തു


സമരസമിതി നേതാവ് വളർമതി തല മുണ്ഡനംചെയ്‌തും അനിശ്ചിതകാല നിരാഹാരസമരം വഴിയും പ്രതിഷേധത്തിന്റെ തീവ്രത വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനെയെല്ലാം അടിച്ചമര്‍ത്താന്‍‌ മാത്രമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home