print edition പിഎസ്‍സി നിയമന ശുപാർശ: ഇൗ വർഷവും 35,000 കടന്നു

Representative Image | Gemini AI
തിരുവനന്തപുരം: ഈ വർഷത്തെ പിഎസ്‍സി നിയമന ശുപാർശകളുടെ എണ്ണം 35000 കടന്നു. തുടർച്ചയായി മൂന്നാം വർഷവും 30,000ൽഅധികം നിയമന ശുപാർശ നൽകിയെന്ന അപൂർവ നേട്ടവുമായാണ് കേരള പിഎസ്‍സിയുടെ കുതിപ്പ്. ഈ വർഷം ഇതുവരെ 35004 പേർക്കാണ് നിയമന ശുപാർശ നൽകിയത്.
അവശ്യ മേഖലകളിൽ പുതിയ തസ്‌തിക സൃഷ്‌ടിച്ചതും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് നിയമനം വർധിക്കാൻ കാരണം. 2024 ൽ 34,194 പേർക്കും 2023 ൽ 34,110 പേർക്കും നിയമന ശുപാർശ നൽകി. എൽഡിഎഫ് സർക്കാർ വന്നശേഷമുള്ള ഒമ്പതര വർഷത്തിൽ നിയമന ശുപാർശ നൽകിയവരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു.








0 comments