Deshabhimani

ഷേവ് ചെയ്യാൻ വൈകിയത് ചോദ്യം ചെയ്തു; കോഴിക്കോട് യുവാവിന് ക്രൂരമർദനം

crime kozhikode

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Nov 20, 2026, 04:51 PM | 1 min read

കോഴിക്കോട് : ഷേവ് ചെയ്യാൻ വൈകിയത് ചോദ്യം ചെയ്തതിന്റെ പേരിൽ യുവാവിനെ സലൂൺ ജീവനക്കാർ ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് കല്ലാച്ചിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സമീർ എന്ന യുവാവിനാണ് മർദനമേറ്റത്. രാത്രിയോടെ കടയിലെത്തിയ സമീറിനോട് കാത്തിരിക്കാനായി ജീവനക്കാർ ആവശ്യപ്പെട്ടു.


ഏറെ നേരം കാത്തിരുന്നെങ്കിലും അടുത്ത ദിവസം വരാൻ പറഞ്ഞ് കടയിലെ ജീവനക്കാർ സമീറിനെ മടക്കിയയക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനുപിന്നാലെ ജീവനക്കാർ സമീറിനെ ആക്രമിക്കുകയായിരുന്നു. ഇവർ ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവാവിനെ നടുറോഡിലിട്ട് ഇരുമ്പുവടി കൊണ്ട് മർദിക്കുന്നതിന്റെയും കത്രിക കൊണ്ട് കുത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. സമീർ പൊലീസിൽ പരാതി നൽകി. ജീവനക്കാർക്കെതിരെ കേസെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home