വാളയാറിൽ 13.5 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ

പ്രതി മുഹമ്മദ് ഹാഫിസുമായി എക്സൈസ് സംഘം
വാളയാർ: വാളയാർ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ സ്വകാര്യ ബസിൽ കടത്തിയ 13.5 ഗ്രാം മെത്താംഫെറ്റമിനുമായിയുവാവ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് പരിയാരം പുഷ്പഗിരി മുഹമ്മദ് ഹാഫിസ്(26) ആണ് പിടിയിലായത്.
വാളയാർ എക്സൈസ് ഇൻസ്പെക്ടർ എ മുരുഗദാസ്, അസി. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി എം മുഹമ്മദ് ഷെരീഫ്, ജി പ്രഭ, എക്സൈസ് ഉദ്യോഗസ്ഥരായ കെ പി രാജേഷ്, പി എസ് മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
0 comments