കർണാടക സ്വദേശിയായ യുവാവിനെ ട്രെയിനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ട്രെയിനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് നാലോടെ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. ലോക്‌മാന്യ തിലക് - കന്യാകുമാരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കർണാടക ഗാലി ജില്ലക്കാരൻ റഫീക്ക് (38) ആണ് മരിച്ചത്.
ഇയാൾ ഗോവയിൽനിന്ന് കയറിയതാണെന്ന് സംശയിക്കുന്നു. ഇയാളുടെ പോക്കറ്റിൽനിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് ലഭിച്ചു. ഇന്നലെ രാത്രി ട്രെയിനിൽ കയറിയ ശേഷം ഉറങ്ങാൻ കിടന്നതാണ്. വീട്ടുകാർ ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെ തുടർന്ന് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പിറവം റോഡ് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പൊലീസ് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവാവിന് രാവിലെ മുതൽ അനക്കമൊന്നുമില്ലായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.









0 comments