Deshabhimani

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവ് ജീവനൊടുക്കി

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Nov 19, 2026, 06:25 AM | 1 min read

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യുവാവ് ജീവനൊടുക്കി. ചികിത്സയിലിരുന്ന യുവാവാണ് ജീവനൊടുക്കിയത്. അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദുവിനെ (30 ) ആണ്‌ മെഡിക്കൽ കോളേജിലെ പേവാർഡിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.


മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home