എസി നന്നാക്കുന്നതിനിടെ യുവാവ് വീടിന്റെ സൺഷെയ്ഡിൽനിന്ന് വീണ് മരിച്ചു

പി എസ് സഫി
നെയ്യാറ്റിൻകര : എസി റിപ്പയറിങ്ങിനിടെ കെട്ടിടത്തിന്റെ സൺഷെയ്ഡിൽനിന്ന് വീണ് യുവാവ് മരിച്ചു. താന്നിമൂട് അവണാകുഴി മണലുവിള വടക്കേത്തട്ടുവീട്ടിൽ പി എസ് സഫി (32) ആണ് മരിച്ചത്. കൊല്ലം പരവൂർ കുറുമണ്ടൽ പിഎസ് നിവാസിൽ കുടുംബാംഗമാണ്. ശനി പകൽ 1.50നാണ് സംഭവം.
വഴുതൂരിലെ വീടിന്റെ രണ്ടാം നിലയിലെ എസിയുടെ തകരാർ പരിഹരിക്കാൻ സൺഷെയ്ഡിൽ കയറുന്നതിനിടെ കാലുതെന്നി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഫിയെ ഉടനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: പ്രസന്നകുമാർ. അമ്മ: സജിതകുമാരി. ഭാര്യ: എ എസ് മഞ്ചിമ. മകൾ: ഐശ്വര്യനിധി. സഹോദരൻ: അഭിരാം. സഞ്ചയനം ബുധൻ 8.30ന്.









0 comments