ad
Deshabhimani

ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു; സിദ്ധനെതിരെ കേസ്

Kerala Police Jeep
വെബ് ഡെസ്ക്

Published on Aug 25, 2026, 06:36 AM | 1 min read

കാഞ്ഞങ്ങാട്: ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാജ സിദ്ധനെതിരെ കേസ്. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിൽ ചെറുവത്തൂരിലെ ഷെരീഫിനെതിരെയാണ് പൊലീസ് കേസെടുത്തത്.


യുവതിക്ക് ശ്വാസം മുട്ട് വിട്ടുമാറാത്തതിനാൽ വീട്ടുകാർ ഷെരീഫിനെ വിളിച്ചു വരുത്തി ചികിത്സ നടത്തിയിരുന്നു.പിന്നീട് ഷെരീഫ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും വാട്സ് ആപ് ചാറ്റിങ്ങിൽ ഏർപ്പെടുകയും ചെയ്തു.


തുടർന്ന് കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ വെച്ച് യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 10പവൻ സ്വർണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home