ad
Deshabhimani

ചാലിയാർ പുഴയിലെ തുരുത്തിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി

chaliyar rescue
വെബ് ഡെസ്ക്

Published on Aug 25, 2026, 06:26 AM | 1 min read

നിലമ്പൂർ : പാറക്കടവിന് താഴെ ചാലിയാർ പുഴയിലെ അക്കരെ തുരുത്തിൽ കുടുങ്ങിയ മൂന്നുപേരെ നിലമ്പൂർ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ജോലി സംബന്ധമായി അക്കരെ പോയ ആലിപൊയിൽ ഫാസിൽ ഓടായിക്കൽ പുലവഴി ഫിറോസ് ഓടായിക്കൽ എരുമത്തടത്തിൽ ജിതേഷ് നിലമ്പൂർ എന്നിവരാണ് പുഴയിൽ വെള്ളം ഉയർന്നതോടെ തുരുത്തിൽ കുടുങ്ങിയത്. വെള്ളം കൂടിയതോടെ ഇവർക്ക് തിരികെ കരയിലെത്താൻ കഴിയാതെ വരികയായിരുന്നു.


വിവരമറിഞ്ഞ് നിലമ്പൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ കെ പി ബാബുരാജിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ രാജേഷ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷാഫി, പി നിഖിൽ, കെ ശ്രീരാജ്, എ വിപിൻ, ഉണ്ണികൃഷ്ണൻ, ഹോം ഗാർഡുമാരായ പി സി ചാക്കോ, എം സി പ്രകാശ്, ഷിബു ജോൺ എന്നിവരും നാട്ടുകാരും ചേർന്നാണ് മൂന്നുപേരെയും സുരക്ഷിതമായി കരയിലെത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home