ad
Deshabhimani

കോഴിക്കോട് മാൻഹോളിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

Murder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 15, 2026, 01:49 PM | 1 min read

കോഴിക്കോട്: മുട്ടോളിയിൽ മാൻഹോൾ വ്യതിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്.


ഒപ്പമുണ്ടായിരുന്ന വിശ്വനാഥനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴുക്കുവെള്ളം വരുന്ന ടാങ്ക് വ്യതിയാക്കുന്നതിനായുള്ള ജോലികൾക്കായി ഇരുവരും ടാങ്കിനുള്ളിൽ ഇറങ്ങുകയായിരുന്നു.


ഇതിനിടെ ടാങ്കിനുള്ളിൽ കുടുങ്ങിയ ഇരുവരെയും വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും സിറാജിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിശ്വനാഥൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home