2.42 കോടിയുടെ വർക്ക് നിയർ ഹോം പദ്ധതി കളമശേരിയിൽ

കൊച്ചി: കളമശ്ശേരിയിൽ വർക്ക് നിയർ ഹോം സൗകര്യമൊരുക്കുന്നതിനായി 2.42 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി സാമ്പത്തികാനുമതി. വ്യവസായ മന്ത്രി പി രാജീവ് ആണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചതു പ്രകാരം ഒരു ലക്ഷം വർക്ക് സീറ്റുകൾ ഒരുക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടമായാണ് കളമശ്ശേരി ഫെസിലിറ്റി സ്ഥാപിക്കുന്നത്. കളമശ്ശേരി അസാപ്പ് ഓഫീസിനോടനുബന്ധിച്ചാണ് പുതിയ സൗകര്യം ഒരുക്കുക. 172 വർക്ക് സീറ്റുകൾ കളമശ്ശേരി സെൻ്ററിൽ ഉണ്ടാകും.
ഐ ടി - ഐ ടി ഇ എസ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായെ തൊഴിൽ സൗകര്യം ഒരുക്കുന്നതിനൊപ്പം വിദേശ കമ്പനികളേയും ജീവനക്കാരേയും ആകർഷിക്കാൻ ഇതിലൂടെ കഴിയും. ഐ ടി - അനുബന്ധ മേഖലകളിലെ റിമോട്ട് ജോലികൾ, വിദൂര - ഗിഗ് വർക്കുകളിൽ ഏർപ്പെടുന്നവർക്കുള്ളേ ജോലികൾ എന്നിവ നിർവ്വഹിക്കുന്നതിനുള്ള സൗകര്യം കേന്ദ്രത്തിലുണ്ടാകും. 10 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനെ ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ.
പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസ്, കോവര്‍ക്കിംഗ് സ്‌പെയിസ്, മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂം, ട്രെയിനിങ് റൂം, കോഫി ലോഞ്ച് / റസ്റ്റോറന്റ്, സീംലെസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വയേര്‍ഡ് വൈഫൈ, അണ്‍ ഇന്റപ്റ്റഡ് പവര്‍ സപ്ലൈ, എയര്‍കണ്ടീഷന്‍, വീഡിയോ/ ഓഡിയോ കോണ്‍ഫറന്‍സ് ഫെസിലിറ്റി, വയര്‍ലെസ് പ്രിന്റര്‍, സ്‌കാനര്‍ എന്നിവയോടുകൂടിയ ഫ്രണ്ട് ഡെസ്‌ക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വയലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എന്നിവ ഉള്‍പ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.










0 comments