ad
Deshabhimani

മേള ഇന്ന്‌ സമാപിക്കും

print edition ടൂറിസം മേഖലയിൽ സ്‌ത്രീമുന്നേറ്റത്തിന് പ്രാധാന്യം നൽകണം

responsible tourism mission
വെബ് ഡെസ്ക്

Published on Feb 15, 2026, 01:14 AM | 1 min read

തിരുവനന്തപുരം: ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ സ്ത്രീമുന്നേറ്റത്തിനുള്ള പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് വിദഗ്ധർ. ഉത്തരവാദിത്വ ടൂറിസം മേളയുടെ ഭാഗമായി ‘ടൂറിസം മേഖലയും സ്ത്രീപക്ഷവികസനവും’ വിഷയത്തിൽ നടന്ന സെമിനാറിലാണ് അഭിപ്രായം ഉയർന്നത്. സംസ്ഥാന ടൂറിസംവകുപ്പ്‌ സഹകരണത്തോടെ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.


സ്ത്രീകൾ മുന്നോട്ടുവരാനുള്ള പ്രവർത്തനങ്ങൾ ഒരു പ്രത്യേക സ്ഥലത്തുമാത്രം ചെയ്യേണ്ടതോ നിലവിലുള്ളതിനോട് കൂട്ടിച്ചേർക്കേണ്ടതോ അല്ലെന്ന്‌ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ പറഞ്ഞു. എല്ലാ മേഖലയിലുമുള്ള സമഗ്രമായ സമീപനമാണ് വേണ്ടതെന്നും അവർ പറഞ്ഞു.


ടൂറിസം മേഖലയിലേക്ക് സംരംഭകരായും യാത്രികരായും ഒട്ടേറെ സ്ത്രീകൾ കടന്നുവരുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മോഡറേറ്ററായിരുന്ന ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ പറഞ്ഞു. വനിതാ യാത്രികർക്ക്‌ ഭയമില്ലാതെ യാത്ര ചെയ്യാനാകുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും കേരളം നടപ്പാക്കുന്ന ജെൻഡർ ടൂറിസം ആശയം ഇതിന് അനുകൂലമാണെന്നും ട്രാവൽ ബ്ലോഗർ രമ്യ എസ് ആനന്ദ് പറഞ്ഞു.


സമീപ വർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം വളർച്ച നേടിയ മേഖലയാണ് ടൂറിസമെന്ന് ഡോക്യുമെന്ററി ഫിലിം മേക്കറും ട്രാവലറുമായ ബിന്ദു സാജൻ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം (ആർടി) യൂണിറ്റുകൾ, ആർടി സംരംഭകർ, പ്രവർത്തകർ, വ്യവസായ പങ്കാളികൾ തുടങ്ങിയവർ മേളയുടെ ഭാഗമാണ്. വിവിധ ഉൽപ്പന്നങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പ്രദർശന–വിപണന സ്റ്റാളുകളും ഫെസ്റ്റിലുണ്ട്. കനകക്കുന്നിൽ നടക്കുന്ന മേള ഞായറാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home