ad
Deshabhimani

വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതി പിടിയിൽ

chain snatched
വെബ് ഡെസ്ക്

Published on Jun 04, 2025, 09:54 PM | 1 min read

പാലക്കാട്: ജൈനിമേട് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതി പിടിയിൽ. പുതുപ്പരിയാരം തെക്കേപറമ്പ് ഷെഫീഖ് (28) ആണ് ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ചൊവ്വ രാത്രി 7.30ടെയായിരുന്നു സ്വംഭവം. ചക്കാന്തറയിൽ സ്വകാര്യ ഹോമിയോ ആശുപത്രിയിൽ ജോലി ചെയ്യുന്ന വടക്കന്തറ സ്വാദേശിനി ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകുമ്പോൾ പിന്നാലെ കൂടിയ യുവാവ് ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ രണ്ട് പവൻ തൂക്കമുള്ള മാല പൊട്ടിച്ചു ഓടുകയായിരുന്നു.


നാട്ടുകാർ പുറകെ ഓടിയെങ്കിലും യുവാവിനെ പിടിക്കാൻ സാധിച്ചില്ല. വീട്ടമ്മയുടെ പരാതിയിൽ അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് യുവാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് ബുധൻ രാവിലെ ഏഴോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ചുണ്ണാമ്പുത്തറയിലെ ഫ്രൂട്ട്‌സ് കടയിലെ ജീവനക്കാരനാണ് ഷെഫീഖ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home