പന്ത്രണ്ടുകാരനെ മദ്യംനൽകി മയക്കിയ യുവതി റിമാൻഡിൽ

പ്രതീകാത്മകചിത്രം
പീരുമേട് : വണ്ടിപ്പെരിയാർ മ്ലാമലയിൽ പന്ത്രണ്ടുകാരന് മദ്യംനൽകി മയക്കിയ സംഭവത്തിൽ യുവതിയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക(28)യാണ് അറസ്റ്റിലായത്. വെള്ളി പകലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അയൽവാസിയായ 12കാരനെ കട്ടൻചായ എന്ന് പറഞ്ഞ് ബലമായി മദ്യം കുടിപ്പിച്ചുവെന്നാണ് പരാതി.
മയങ്ങിവീണ കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് പ്രിയങ്ക മദ്യം നൽകിയ വിവരം അറിയുന്നത്. കുട്ടിയുടെ ബന്ധുക്കൾ പീരുമേട് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജൂവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ കമ്പംമെട്ട് പൊലീസ് ഇവരെ കഞ്ചാവുമായി പിടികൂടിയിരുന്നു.










0 comments