ഇന്‍സ്റ്റഗ്രാം മെസേജിനെ സംബന്ധിച്ച് തര്‍ക്കം: പതിനേഴുകാരന് ക്രൂരമര്‍ദനം; യുവതി അറസ്റ്റില്‍

പ്രതീകാത്മകചിത്രം
കൊച്ചി : ഇന്‍സ്റ്റഗ്രാം മെസേജിനെ സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിച്ചു. എളമക്കര സ്വദേശിയായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. മൂത്രത്തിലൂടെ രക്തം വരുന്ന അവസ്ഥയിലായ വിദ്യാര്‍ഥി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ റോഡ് പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇവരും പതിനാറുകാരനായ മകനും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദിച്ചത്. കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മര്‍ദനമേറ്റ പതിനേഴുകാരന്റെ കുടുംബവും അറസ്റ്റിലായ യുവതിയുടെ കുടുംബവും മുമ്പ് അയല്‍വാസികളായിരുന്നു. ഈ സമയം ഓണ്‍ലൈന്‍ ഗെയിം കളിക്കാനും മറ്റുമായി പതിനേഴുകാരന്റെപേരില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനാകുംവിധം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നിരുന്നു. ഗെയിമിങ്ങിനും മറ്റും ഉപയോഗിച്ചിരുന്ന പതിനേഴുകാരന്റെ ഫോണ്‍ കേടായതിനെത്തുടര്‍ന്ന് പുതിയ മൊബൈല്‍ വാങ്ങി ഇതില്‍ ഇന്‍സ്റ്റഗ്രാം തുറന്നതോടെ ഈ അക്കൗണ്ടില്‍നിന്ന് അശ്ലീലസന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തി. ഇത് ചോദിച്ചു തുടങ്ങിയ തര്‍ക്കമാണ് ക്രൂരമര്‍ദനത്തില്‍ കലാശിച്ചത്.









0 comments