ad
Deshabhimani

സ്വകാര്യ ലോ‍ഡ്ജിൽ മുറിയെടുത്ത് പ്രസവം; തൃശൂരിൽ യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ

dead

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 30, 2026, 06:06 PM | 1 min read

തൃശൂർ: സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം നടത്തിയതിന് പിന്നാലെ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് (30) മരിച്ചത്. തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള ലോഡ്ജിൽ ആണ് സംഭവം. 27-ാം തീയതിയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്.


ഇന്നും മുറി തുറക്കാതെയായതോടെ ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നെത്തിയ പൊലീസ് മുറി ചവിട്ടി തുറന്നതോടെയാണ് യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി മുറിയെ‌ടുക്കാൻ എത്തിയപ്പോൾ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം.


തുടർന്ന് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മരിച്ച യുവതി വിവാഹ മോചിതയാണ്. ഇവർ ഇടയ്ക്കിടെ മുറിയെടുക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു. അതേസമയം, യുവതിയെ മുൻ പരിചയമുണ്ടെന്നും മുറിയെടുക്കാൻ സഹായിച്ചിരുന്നുവെന്നും ഇന്ന് ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. കഴിഞ്ഞദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങി നൽകി. തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഡ്രൈവർ മൊഴി നൽകി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home