ad
Deshabhimani

വീഴ്‌ച പരിശോധിക്കും; പരാജയം ഉൾക്കൊണ്ട് പാഠങ്ങൾ പഠിക്കും: ബിനോയ്‌ വിശ്വം

binoy viswam
വെബ് ഡെസ്ക്

Published on May 06, 2026, 06:05 PM | 1 min read

തിരുവനന്തപുരം: തെര‌ഞ്ഞെടുപ്പ് പരാജയം ഉൾക്കൊണ്ട് പാഠങ്ങൾ പഠിക്കുമെന്നും ആവശ്യമായ തിരുത്തൽ വരുത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരാജയത്തിനു പിന്നാലെ ഇടതുപക്ഷം കളമൊഴിഞ്ഞു പോകില്ല. എവിടെയെല്ലാം വീഴ്ചയുണ്ടായി, എന്തെല്ലാം കുറവുണ്ടായി എന്നതുൾപ്പെടെ എല്ലാം നോക്കും. മാറ്റങ്ങൾ വരുത്തും. ഇടതുപക്ഷത്തിന് മുമ്പോട്ടേ പോകാൻ പറ്റൂ. ഞങ്ങൾ ഇവിടെ ജനങ്ങളുടെ കൂടെത്തന്നെ ഉണ്ടാകും.


പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണ് ഉണ്ടായത്. അതേക്കുറിച്ച് ഗൗരവമായി പഠിക്കേണ്ടതുണ്ട്. പാർട്ടി സംസ്ഥാന നേതൃയോഗത്തിനു പുറമെ എല്ലാ ജില്ലകളിലും യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. അതിന്റെയെല്ലാം വെളിച്ചത്തിൽ പാർട്ടി സംസ്ഥാന കൗൺസിൽ ചേരും. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഓരു പാർട്ടിക്കും മുൻകൂട്ടി കാണാനാവാത്ത അടിയൊഴുക്കുണ്ടായിട്ടുണ്ട്. എല്ലാ സീറ്റുകളിലേയും ഫലം പരിശോധിക്കും. ബിജെപി മൂന്ന് സീറ്റുമായി നിയമസഭയിലെത്തിയതിനെ കമ്യൂണിസ്റ്റ് പാർട്ടിയും മതേതര ശക്തികളും ഗൗരവമായി കാണണമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ്‌, ക‍ൗൺസിൽ യോഗങ്ങൾ ബുധനാഴ്‌ച എം എൻ സ്‌മാരകത്തിൽ ചേർന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home