ad
Deshabhimani

കമ്പി ദേഹത്ത് തുളഞ്ഞുകയറി കാട്ടാന ചരിഞ്ഞു

Wild Elephant Dies.jpg
വെബ് ഡെസ്ക്

Published on Apr 15, 2026, 04:03 PM | 1 min read

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയിൽ കമ്പി ദേഹത്ത് തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു. പെരുവണ്ണാമൂഴി പയ്യാനിക്കോട്ടയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം. കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പടക്കം പൊട്ടിച്ചിരുന്നു. ഇതിനിടെ അക്രമാസക്തയായ പിടിയാന സമീപത്തെ വീട്ടിലെ കാർഷെഡ് തകർക്കുന്നതിനിടയിൽ ഷെഡിന്റെ ഇരുമ്പ് തൂൺ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു.


കമ്പി തുളഞ്ഞുകയറിയ ആന തോട്ടത്തിലേക്ക് തിരിച്ച് പോവുകയും ചെയ്തു. രാവിലെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കമ്പി തുളഞ്ഞ് തോട്ടത്തിൽ നിൽക്കുന്ന ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home