ad
Deshabhimani

ട്രെയിൻ ഇടിച്ച് കാട്ടാനയും ആനക്കുട്ടിയും ചരിഞ്ഞു

train services
വെബ് ഡെസ്ക്

Published on Aug 13, 2026, 06:15 AM | 1 min read

പാലക്കാട്: വാളയാറിൽ ചാവടിപ്പാറ പുതുപ്പതിയിൽ ട്രെയിൻ ഇടിച്ചു കാട്ടാനയും ആനക്കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കേരള – തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ഭാഗത്താണ് അപകടം. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‌ മുന്നിലേക്ക്‌ പെട്ടെന്ന് ആനയും കുട്ടിയും കയറുകയായിരുന്നു. ലോക്കോ പൈലറ്റ് ഉടൻ ബ്രേക്ക്‌ ചെയ്‌തെങ്കിലും ഇടിച്ചു. 100 മീറ്ററോളം മുന്നോട്ട്‌ നീങ്ങിയാണ് ട്രെയിൻ നിന്നത്.


രണ്ട് ആനകളുടെയും ജഡം എൻജിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. വാളയാർ പൊലീസും വനംവകുപ്പ് അധികൃതരും അഗ്നിരക്ഷാ സേനയും ഉൾപ്പെടെ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. രാത്രി വൈകിയും ജഡങ്ങൾ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home