ad
Deshabhimani

കനക്കുന്ന വേനൽ; സംസ്ഥാനത്ത് പരക്കെ സൂര്യാതപം, മൂന്ന് പേർക്ക് പൊള്ളലേറ്റു

heat wave

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Apr 26, 2026, 03:56 PM | 1 min read

കൊല്ലം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിൽ മൂന്ന് പേർക്ക് കൂടി സൂര്യാതപമേറ്റു. കൊല്ലത്തും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ലക്കിടി എന്നിവിടങ്ങളിലുമാണ് കടുത്ത ചൂടിൽ ആളുകൾക്ക് പൊള്ളലേറ്റത്. കൊല്ലം കൊട്ടിയം സ്വദേശി നിഹാലിന് ബൈക്ക് യാത്രയ്ക്കിടെയാണ് കൈയിൽ പൊള്ളലേറ്റത്.


നിഹാൽ സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പാലക്കാട് ജില്ലയിലെ ലക്കിടി കൂട്ടുപാതയിൽ ഓട്ടോ ഡ്രൈവറായ ജയന് കഴുത്തിലും ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലും പൊള്ളലേറ്റു. ഒറ്റപ്പാലം സ്വദേശി ജയശ്രീക്കും യാത്രയ്ക്കിടയിൽ സൂര്യാതപമേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യാതപം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി ഷെരീഫിന് (48) ജോലിക്കിടെയാണ് പൊള്ളലേറ്റത്.


വീട്ടുമുറ്റത്ത് ടാങ്ക് പൊളിക്കുന്ന ജോലിക്കിടെയാണ് ഷെരീഫിന് അസ്വസ്ഥത അനുഭവപ്പെട്ടത്. വൈകുന്നേരത്തോടെ ശരീരത്തിലെ തൊലി അടർന്നുമാറുന്ന നിലയിലായി. ചങ്ങരംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ഷെരീഫിനോട് പൂർണ്ണ വിശ്രമത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.


ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ പുറംജോലികളിൽ ഏർപ്പെടുന്നവർ സമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


പൊതുജനങ്ങൾക്കുള്ള ജാ​ഗ്രതാ നിർദേശങ്ങൾ

  • പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

  • പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

  • പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

  • യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

  • മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. ആയതിനാൽ ഇവിങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home