ad
Deshabhimani

print edition തുരങ്കപാത : പാറതുരക്കൽ നാളെ ; മുഖ്യമന്ത്രി സ്വിച്ച് ഓൺ ചെയ്യും

wayanad tunnel

തുരങ്കപാത നിർമാണപ്രവൃത്തിയുടെ ഭാഗമായ ആദ്യ ബ്ലാസ്റ്റിങ് നടത്തുന്ന 
മറിപ്പുഴ പദ്ധതിപ്രദേശം

വെബ് ഡെസ്ക്

Published on Mar 05, 2026, 02:00 AM | 1 min read


മുക്കം (കോഴിക്കോട്‌)

നാടിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത നിർമാണത്തിന്റെ സുപ്രധാന ചുവടുവയ്‌പായ പാറ തുരക്കൽ വെള്ളിയാഴ്‌ച തുടങ്ങും. പകൽ 11ന് ആനക്കാംപൊയിൽ മറിപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ നിയന്ത്രിത രീതിയിലാണ് ചടങ്ങ്.


ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ കുറച്ചുപേർക്ക് മാത്രമാണ് സ്ഥലത്തേക്ക് പ്രവേശനം.


ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് പാറ തുരക്കുക. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് തുരങ്കനിർമാണം. കിഫ്ബിയിൽ 2,043 കോടി രൂപ ചെലവിലാണ് പാതയുടെ നിർമാണം. കൊങ്കൺ റെയിൽ കോർപറേഷനാണ് നിർവഹണ ഏജൻസി. ആഗസ്‌ത്‌ 31-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിർമാണം ഉദ്ഘാടനം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home