ചൂരൽമല, വിലങ്ങാട് പുനരധിവാസം: 49 കുടുംബങ്ങൾ കൂടി വയനാട് ടൗൺഷിപ് പദ്ധതിയുടെ പുനരധിവാസ പട്ടികയിൽ

തിരുവനന്തപുരം
വയനാട് ചൂരൽമല ദുരന്തബാധിതർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി ഡിസംബർ 31 വരെയായി ദീർഘിപ്പിച്ച് ഉത്തരവായി. കൂടാതെ തുടർചികിത്സാ പദ്ധതി നടപ്പാക്കുന്നതിന് ആറുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചു. ദുരന്തബാധിതർക്ക് ഇതുവരെ ചെലവായ തുക നൽകുന്നതിന് വയനാട് കലക്ടറുടെ പേരിലാണ് തുക അനുവദിച്ചത്.
ചൂരൽമല, വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 49 കുടുംബങ്ങളെകൂടി വയനാട് ടൗൺഷിപ് പദ്ധതിയുടെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്താനും ഉത്തരവായി. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ആർഒആർ (റെക്കോഡ് ഓഫ് റൈറ്റ്‌സ്) നൽകുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാൻ വയനാട് കലക്ടർക്ക് നിർദേശം നൽകി. അഞ്ച് ഹെക്ടർ ഭൂമിക്കാണ് ആർഒആർ അനുവദിക്കുക.
ഉത്തരവിന്‍റെ പൂര്‍ണ രൂപം










0 comments