ad
Deshabhimani

കളിക്കുന്നതിനിടെ കട്ടിലിന്റെ വാഷർ വിരലിൽ കുടുങ്ങി

FINGER
വെബ് ഡെസ്ക്

Published on Apr 28, 2026, 09:39 PM | 1 min read

വണ്ടൂർ : ​കളിക്കുന്നതിനിടയിൽ കട്ടിലിന്റെ വാഷർ നാല്‌ വയസ്സുകാരന്റെ കൈവിരലിൽ കുടുങ്ങി. പോരൂർ താളിയംകുണ്ട് സ്വദേശിയായ കുട്ടിയുടെ കൈയിലാണ് വാഷർ കുടുങ്ങിയത്. ഊരി മാറ്റാൻ കഴിയാത്തതിനെ തുടർന്ന് കുട്ടിയെ തിരുവാലി ഫയർ സ്റ്റേഷനിൽ എത്തിച്ചാണ്‌ വാഷർ മുറിച്ചുമാറ്റിയത്‌.

സ്റ്റേഷൻ ഓഫീസർ വി പി അബ്ദുൽ നസീറിന്റെ നേതൃത്വത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എൻ ഗോപാലകൃഷ്ണൻ, ഫയർ ആൻഡ് ഓഫീസർമാരായ കെ പി ഷാജു, ടി പി ബിജീഷ്, ഹോം ഗാർഡ് കെ അബ്ദുൽസലാം എന്നിവർ ചേർന്നാണ് കുട്ടിക്ക് പരിക്കേൽക്കാതെ കട്ടർ ഉപയോഗിച്ച് വാഷർ മുറിച്ചുമാറ്റിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home